SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 PM IST

മ്യൂസിയം സ്​റ്റേഷനടുത്തെ റോഡിലുള്ള വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

20

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്​റ്റേഷന് സമീപമുള്ള ഇടറോഡിൽ കൂട്ടിയിട്ടിരിക്കുന്ന മുഴുവൻ വാഹനങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. മ്യൂസിയം സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങളാണ് മ്യൂസിയം- കനകനഗർ റോഡിന്റെ വശങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്.

ഇതിൽ തീരെ പഴകിയ വാഹനങ്ങൾ ലേലം ചെയ്യാറുണ്ടെന്ന് എസ്.എച്ച്.ഒ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള വെൻഡിംഗ്‌ സോൺ നിർമ്മിക്കുന്നതിനായി ഇറക്കിയിട്ട നിർമ്മാണ സാമഗ്രഹികൾ നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. മുക്കോല സ്വദേശി ജെ. വാമദേവൻ തമ്പി സമർപ്പിച്ച പരാതിയിലാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.