തിരുവനന്തപുരം:ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവം സെപ്തംബർ 7 മുതൽ 15 വരെ നടക്കും.ഗണേശ വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര ഒഴിവാക്കിയതായി ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു. നഗരത്തിലെ പ്രധാന പ്രതിഷ്ഠാ കേന്ദ്രങ്ങളിലും,താലൂക്ക്, നിയോജക മണ്ഡലം കേന്ദ്രങ്ങളിലും മാത്രമായിരിക്കും ഗണേശവിഗ്രഹ പ്രതിഷ്ഠയും പൂജാചടങ്ങുകളും നടക്കുക.വീടുകളിൽ ഗണേശപൂജ ചെയ്യുന്നവർക്ക് ഗണേശ വിഗ്രഹങ്ങൾ വിതരണംചെയ്യും. ആഘോഷ പരിപാടികൾ വിശ്വാസികളിലെത്തിക്കാൻ വെർച്ച്വൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.ട്രസ്റ്റ് കൺവീനർ ആർ.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |