കല്ലമ്പലം:നാവായിക്കുളം ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാവായിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.കൊവിഡ് മഹാമാരിയോടനുബന്ധിച്ച് ആഘോഷ പരിപാടികൾ വീടുകളിലായിരുന്നു. പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം വീടുകളെ അമ്പാടിയാക്കി ബാലഗോകുലം പരിപാടി സംഘടിപ്പിച്ചു. ഗോമാത പൂജ,മധുരവിതരണം എന്നിവയും നടന്നു.നാവായിക്കുളം, ഇരുപത്തിയെട്ടാംമൈൽ, പൈവേലിക്കോണം, ഇടമൺനില,ചിറ്റായിക്കോട്, കടമ്പാട്ടു കോണം,മുല്ലനല്ലൂർ, വെട്ടിയാറ,താഴെ വെട്ടിയാറ,പറകുന്ന്, ഇലങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |