നെയ്യാറ്റിൻകര: ഈരാറ്റിൻപുറം ടൂറിസം കേന്ദ്രം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. പ്രദേശത്ത് ഒന്നാം ഘട്ടമായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.
രണ്ടാം ഘട്ടമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഫണ്ട് ഉപയോഗിച്ച് പാറക്കെട്ടുകളിലേക്ക് എത്തുന്നതിനുള്ള തൂക്ക് പാലവും റോക്ക് പാർക്കും നിർമ്മിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ വികസനത്തിന് ആവശ്യമായ സഹായങ്ങൾ നല്കുന്നതാണെന്നും മന്ത്രി ഉറപ്പ് നൽകി. കെ. ആൻസലൻ എം.എൽ.എയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മന്ത്രി പദ്ധതി പ്രദേശത്ത് എത്തിയത്. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |