തിരുവനന്തപുരം: സെപ്തംബർ ആറിന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മുന്നോടിയായി നഗരപരിധിയിൽ പരീക്ഷ നടക്കുന്ന മുഴുവൻ സ്കൂളുകളും നാളെ മുതൽ 4 വരെ ശുചിയാക്കാൻ നഗരസഭ തീരുമാനിച്ചു. ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പരിപാടി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി തൊഴിലാളി സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ എന്നിവരുടെ സഹായം നഗരസഭ അഭ്യർത്ഥിച്ചു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |