തിരുവനന്തപുരം: കൊവിഡ് കാലത്ത് മാറിയ വിദ്യാഭ്യാസരീതിയിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനമേകാനും വീടുകളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ 'മക്കൾക്കൊപ്പം' എന്ന രക്ഷാകർത്തൃ ശാക്തീകരണപരിപാടി 5ന് സമാപിക്കും.
ജില്ലയിൽ അരലക്ഷത്തോളം രക്ഷിതാക്കൾ ഇതിനകം പരിപാടിയിൽ പങ്കാളികളായി. പരിശീലനം ലഭിച്ച 150ഓളം അദ്ധ്യാപകരും മനഃശാസ്ത്രവിദഗ്ദ്ധരുമടങ്ങുന്ന റിസോഴ്സ് സംഘങ്ങളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ 13 മേഖലകളിലെ വിവിധ സ്കൂളുകളിൽ നടന്ന പരിപാടികളിൽ മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, കെ. ആൻസലൻ, ഐ.ബി. സതീഷ്, അഡ്വ.ജി. സ്റ്റീഫൻ, അഡ്വ.വി.ജോയി, സി.കെ. ഹരീന്ദ്രൻ, കവി വി. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്കുമാർ ചെയർമാനായും ജില്ലാ വിദ്യാഭ്യാസ കൺവീനർ ജി. സുരേഷ് കൺവീനറുമായ സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |