തിരുവനന്തപുരം: മണ്ണന്തല സർക്കാർ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടു വർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുളള 2021 -22 വർഷത്തെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 50 രൂപയാണ് അപേക്ഷാ ഫോമിന്റെ ഫീസ്. എസ്.എസ്.എൽ.സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 240494.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |