തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യവകുപ്പ്. ആകെ 2,15,27,035 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും നൽകി. രണ്ടു ഡോസുമുൾപ്പെടെ ആകെ 2,94,87,970 പേർ വാക്സിനെടുത്തു.
വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നൽകിയത്. സെപ്തംബറോടെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഇതിന് കൂടുതൽ വാക്സിൻ ആവശ്യമാണെന്നും ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ നൽകിയ കണക്ക് ഇങ്ങനെ
ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണി പോരാളികളും- ആദ്യ ഡോസ് (100%), രണ്ടാം ഡോസ് (86%)
45 വയസിന് മുകളിലുള്ളവർ- ആദ്യ ഡോസ് (92%), രണ്ടാം ഡോസ് (47%)
18നും 44നും ഇടയിലുള്ളവർ- ആദ്യ ഡോസ് (54%), രണ്ടാം ഡോസ് (8%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |