SignIn
Kerala Kaumudi Online
Friday, 19 April 2024 6.23 AM IST

ശാന്തിഗിരി നവപൂജിതം ആഘോഷങ്ങൾ 11ന്

1

പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന നവപൂജിതം ആഘോഷങ്ങൽ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 11ന് രാവിലെ 5ന് നടക്കുന്ന പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. രാവിലെ 6ന് ധ്വജം ഉയർത്തൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. 11ന് ഗവർണർ താമര പർണശാലയിൽ പുഷ്പസമർപ്പണം നടത്തി നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ വ്യത്യസ്ത സമയങ്ങളിൽ ചടങ്ങിന്റെ ഭാഗമാകും. വിദേശത്തും ഇന്ത്യയിലുമുള്ള 95 കേന്ദ്രങ്ങളിലും ഇതേദിവസം നവപൂജിതം ആഘോഷങ്ങൾ നടക്കുമെന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി.

കൊവിഡ് നിബന്ധനകൾ പാലിച്ച് നവപൂജിതം ആഘോഷങ്ങൾ പ്രാർത്ഥനകളും ആശ്രമചടങ്ങുകളിലും മാത്രം ഒതുക്കുകയാണെന്ന് പോത്തൻകോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വിയും മീഡിയ റിലേഷൻസ് എ.ജി.എം വി.ബി. നന്ദകുമാറും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.