തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഒലിയയുടെ വീട് ഇന്നലെ സ്കൂളായി. അമ്മ മീര അദ്ധ്യാപികയും അച്ഛൻ ഹെഡ്മാസ്റ്ററും. അദ്ധ്യാപകരും അതിഥിയായെത്തിയ കൗൺസിലറുമൊക്കെ കാഴ്ചക്കാരായി. കേരളത്തിന്റെ ആദ്യ സ്പീക്കർ ശ്രീ.ശങ്കരനാരായണൻ തമ്പിയുടെ മകളും ഒലിയയുടെ അമ്മൂമ്മയുമായ ഒലീന തമ്പിയാണ് പ്രഥമാദ്ധ്യാപികയായത്.
'വീടൊരു വിദ്യാലയം' പദ്ധതി ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ അടച്ചിടപ്പെടുകയും ഓൺലൈനിൽ പഠനം നടക്കുകയും ചെയ്യുമ്പോൾ അദ്ധ്യാപകരെക്കാൾ കുട്ടിയുടെ പഠനത്തിൽ രക്ഷാകർത്താക്കൾക്ക് ചുമതലയുണ്ട് എന്ന തിരിച്ചറിവിനാണ് പദ്ധതി. അച്ഛനമ്മമാർ പഠന പ്രവർത്തനം എന്താണെന്ന് അദ്ധ്യാപകരിൽ നിന്ന് മനസിലാക്കി കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന പദ്ധതിയാണിത്.
കൗൺസിലർ അഡ്വ. രാഖി രവികുമാർ ഒലിയയ്ക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമ്മാനം ഹെഡ്മാസ്റ്റർ കെ. ബുഹാരിയും ഗൃഹനാഥയ്ക്കുള്ള സമ്മാനം സ്റ്റാഫ് സെക്രട്ടറി സെലിനും നൽകി. ഒലിയയുടെ പിതാവ് ജഹാംഗീർ, അദ്ധ്യാപകരായ ജേക്കബ്, ബിജിമോൾ, ജയശ്രീ, രജിത, അംബിരോജം, ഷബീന, ആന്റോ, ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |