SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.22 AM IST

മൂന്നാംതരംഗം നേരിടാൻ കോർപ്പറേഷൻ അയൽപക്ക സമിതികളിലൂടെ പ്രതിരോധം തീർക്കും

dd

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ വിപുലമായ കർമ്മപദ്ധതിയുമായി കോർപറേഷൻ. റസിഡന്റ്‌സ് അസോസിയേഷൻ തിരിച്ച് 250 വീടുകൾക്ക് ഒരെണ്ണം എന്ന ക്രമത്തിൽ 15നകം എല്ലാ വാർഡുകളിലും പത്തംഗ അയൽപക്ക സമിതികൾ രൂപീകരിക്കാൻ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. ആരോഗ്യസമിതി അദ്ധ്യക്ഷ ജമീല ശ്രീധരനാണ് പദ്ധതി അവതരിപ്പിച്ചത്.

കൗൺസിലർ അദ്ധ്യക്ഷനായും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൺവീനറായും ഓരോ വാർഡിലും വാർഡ് തല ജാഗ്രതാ സമിതി രൂപീകരിക്കാനും മൂന്ന് ദിവസത്തിലൊരിക്കൽ വാർഡ് തല ജാഗ്രത സമിതികൾ കൂടി അയൽപക്ക സമിതികളുടെ പ്രവർത്തനം വിലയിരുത്തും. ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിദിന റിപ്പോർട്ട് തയ്യാറാക്കി പ്രോജക്ട് സെക്രട്ടേറിയറ്റിൽ സമർപ്പിക്കണം. ഏതെങ്കിലും രോഗികൾക്ക് ആംബുലൻസ് ആവശ്യം വന്നാൽ കൊവിഡ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് വാഹനം ലഭ്യമാക്കണം. രോഗി മരണപ്പെട്ടാൽ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കും. മേയർ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപഴ്‌സൺ, സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഹെൽത്ത് ഓഫിസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവരടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും. മൂന്ന് ദിവസത്തിലൊരിക്കൽ കോർ കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തും.

- വരുന്നു കൊവിഡ് വാരിയേഴ്സ്

എല്ലാ വാർഡിലും കുടുംബാംങ്ങളെ നേരിട്ടറിയാവുന്ന രണ്ടു പേരെ കൊവിഡ് വാരിയേഴ്‌സായി കോർപറേഷൻ നിയമിക്കും. വീടുകളിൽ എത്ര പേർക്കു കൊവിഡ് ബാധയുണ്ട്, എത്രപേർ ക്വാറന്റൈനിലാണ് തുടങ്ങിയ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇവർക്കാവശ്യമുള്ള ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കണം. ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനങ്ങളുമൊരുക്കണം. ഇതാണ് ഇവരുടെ ദൗത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.