കുളത്തുർ: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഐ.ടി ജീവനക്കാർക്കായി വിർച്വൽ ജോബ് ഫെയർ നടത്തുന്നു. ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണമായും സൗജന്യമായിരിക്കും. കെ ഡിസ്കുമായി സഹകരിച്ചാണ് പ്രതിധ്വനി ജോബ് ഫെയർ നടത്തുന്നത്. ജീവനക്കാരെ ആവശ്യമുള്ള ഐ.ടി കമ്പനികൾ 13ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്ക് ഐ.ടി ജീവനക്കാർക്ക് 17 മുതൽ 21 വരെ രജിസ്റ്റർ ചെയ്യാം. ജീവനക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് 17ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജോബ് ഫെയർ ഇന്റർവ്യൂകൾ 22 മുതൽ 30 വരെ നടക്കും. ഫോൺ: 9447699390, (ടെക്നോപാർക്ക്), 9497419321 (കൊച്ചി), 9495580769 (കോഴിക്കോട്) ഇ - മെയിൽ : itjobfair@prathidhwani.org വെബ്സൈറ്റ് : jobs.prathidhwani.org.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |