തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷൻ കോർട്ട് ഹാളിൽ 16ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. കത്തോലിക്ക കമ്മാളർ, കുമാരക്ഷത്രീയസമുദായങ്ങളെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും 2010 ആഗസ്റ്റ് 30ലെ ഉത്തരവ് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങൾ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |