ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. വൈകിട്ട് 7ന് ഓൺലൈൻവഴി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമന്വയ സെന്റർ ഫോർ സൈക്കോളജിക്കൽ കൗൺസിലിംഗ് ആൻഡ് റിസർച്ചിലെ സൈക്കോളജിസ്റ്റായ ആർ.കെ. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പി.ടി.എ. സെക്രട്ടറിയുമായ ദൃശ്യദാസ്, സോന, അഭിരാമി. എ.ആർ, വിഘ്നേഷ് ദേവ്, ദൃശ്യാ ദിലീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |