തിരുവനന്തപുരം : ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവുകൾ നികത്തുന്നില്ലെന്ന് പരാതി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകളാണ് നികത്താനുള്ളത്.
ജില്ലയിലെ എംപ്ലോയ്മെന്റ് എക്ചേഞ്ചുകളിൽ നിന്നുള്ള സീനിയോറിട്ടി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പാർട്ട് ടൈെ ജീവനക്കാരെ ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിയമിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി എംപ്ലോയ്മെന്റ് എക്ചേഞ്ചു വഴി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചിട്ടില്ല. പാർട്ട് ടൈം സ്വീപ്പർ നിയമത്തിനായുള്ള പട്ടിക ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിയിട്ട് മാസങ്ങളായിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |