തിരുവനന്തപുരം: വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിലെ ബി.എ.എം.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായിരുന്ന പത്മഭൂഷൺ ഡോ. പി.കെ. വാരിയരുടെ പേരിൽ സ്കോളർഷിപ്പ് നൽകും. സ്കോളർഷിപ്പിനുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വാരിയരുടെ ചെറുമകൻ അജയിൽ നിന്ന് ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. ജി.സി. ഗോപാലപിള്ള ഏറ്റുവാങ്ങി. വിവിധ പരീക്ഷകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെരിറ്റ് സ്കോളർഷിപ്പ്,പി.ടി.എ എൻഡോവ്മെന്റ്,പ്രൊഫ.ടി.എൻ.കെ മൂസത്,എൻ.വി.രാഘവ വാരിയർ,ഡോ.ഭരതരാജൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ ഉൾപ്പടെ 17ഓളം പുരസ്കാരം നൽകി. കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.ഭാസ്കരൻ,പ്രിൻപ്പൽ ഡോ.സി.വി.ജയദേവൻ,പി.ആർ.ഒ എം.ടി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |