SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.12 PM IST

ജില്ലാതല പട്ടയ വിതരണം ഇന്ന്

dd

തിരുവനന്തപുരം: ജില്ലയിൽ 63 കുടുംബങ്ങൾക്കുകൂടി സ്വന്തം പേരിൽ ഭൂമി ലഭിക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഇന്ന് ഭൂരഹിതരായ 63 പേർക്ക് ജില്ലയിൽ സ്വന്തം പേരിൽ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പട്ടയം വിതരണം ചെയ്യും. തിരുവനന്തപുരം താലൂക്കിൽ 13, കാട്ടാക്കട താലൂക്കിൽ 11, ചിറയിൻകീഴ് താലൂക്കിൽ 10, വർക്കല താലൂക്കിൽ മൂന്ന്, നെയ്യാറ്റിൻകര താലൂക്കിൽ ആറ്, നെടുമങ്ങാട് താലൂക്കിൽ 20 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നത്.ബാക്കിയുള്ളവ അതതു താലൂക്കുകളിൽ നടക്കുന്ന ചടങ്ങിലും വിതരണം ചെയ്യും. ഡി.കെ. മുരളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജില്ലയിൽനിന്നുള്ള എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.