SignIn
Kerala Kaumudi Online
Friday, 29 March 2024 1.09 PM IST

തൊഴിൽരഹിതരായ യുവാക്കൾക്ക് വായ്പ

ss

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘുവ്യവസായ യോജന പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ പട്ടികജാതിയിൽപ്പെട്ട യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷികവരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയും കവിയരുത്. കൃഷിഭൂമി, വാഹനം എന്നിവ വാങ്ങുന്നതൊഴിച്ച് ഏതൊരു സ്വയം തൊഴിൽ സംരംഭവും വായ്പാ തുക ഉപയോഗിച്ച് ആരംഭിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. കോർപറേഷനിൽ നിന്ന് മുമ്പ് ഏതെങ്കിലും സ്വയംതൊഴിൽ വായ്പ ലഭിച്ചവർ അർഹരല്ല. വായ്പാ തുക 6 ശതമാനം വാർഷികപലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം. താത്പര്യമുള്ളവർ അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04702673339.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.