തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടൺഹിൽ ജി.ജി.എച്ച്.എസിൽ പുതുതായി തയ്യാറാക്കിയ മൂന്ന് ഹൈടെക് സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സ്കൂൾതല ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു.ആർ.പ്രദീപ് കുമാർ, ഇ.എസ്.നാരായണി, എസ്.സന്തോഷ് കുമാർ, ആർ.ഗോപകുമാർ, എസ്.എസ്.ബിജു,എം.ലീന,എ.വിൻസെന്റ്,വി.രാജേഷ്ബാബു എന്നിവർ പങ്കെടുത്തു. കെ.ജി.ഒ എ സ്കൂളിന് നൽകിയ 5 ടാബുകളും മന്ത്രി ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |