തിരുവനന്തപുരം: വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വിശ്വകർമ്മ ദിനാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിക്കും.
വൈകിട്ട് 5.30ന് പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും നിർവഹിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മുഖ്യാതിഥിയാകും. ബി.എസ്.എസ് ദേശീയ പ്രസിഡന്റ് ഡോ.ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
വി.എസ്.എസ് ജില്ലാ പ്രസിഡന്റ് സി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ഡി. സന്തോഷ്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഭിലാഷ് ആർ. നായർ, കേരള ഖാദി പ്രചാരസഭ സംസ്ഥാന പ്രസിഡന്റ് കുച്ചപ്പുറം തങ്കപ്പൻ, ശില്പി കുന്നുവിള മുരളി, വി.എസ്.എസ് ജില്ലാ സെക്രട്ടറി എം. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |