തിരുവനന്തപുരം: വാട്ടർ അതോറിറ്രി കരാറുകർക്കായി നടപ്പാക്കിയ ഓൺലൈൻ ആപ്ളിക്കേഷനിലൂടെ അപേക്ഷ സമർപ്പണത്തോടൊപ്പം ലൈസൻസ് വിതരണവും.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ലൈസൻസുള്ള പ്ളംബർമാർക്കും കുടുംബശ്രീയുടെ കീഴിലുള്ള ഐറൈസ് സംരംഭകർക്കും നിർദ്ദിഷ്ട യോഗ്യതയുള്ള വ്യക്തികൾക്കും കോൺട്രാക്ടർ ലൈസൻസിന് അപേക്ഷിക്കാം. ഇതുവരെ 50 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ എട്ട് അപേക്ഷകർക്ക് ഓൺലൈനായി ലൈസൻസ് അനുവദിച്ചു.
കൂടുതൽപേർ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന്
മാനേജിംഗ് ഡയറക്ടർ എസ്. വെങ്കടേസപതി അറിയിച്ചു. വിവിധ കാറ്റഗറികളിലുള്ള കരാർ ലൈസൻസിലുള്ള യോഗ്യതാ വിവരങ്ങളും വെബ്സൈറ്റിലെ കോൺട്രാക്ടേഴ്സ് കോർണർ എന്ന ലിങ്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://kwa.kerala.gov.in/contractors/ സന്ദർശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |