തിരുവനന്തപുരം: 18നു മുകളിലുള്ള എല്ലാവരും ഒരാഴ്ചയ്ക്കകം ആദ്യ ഡോസ് കൊവിഡ് വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകുന്നത് ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഡോസിനു സമയമായവരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു വാക്സിൻ സ്വീകരിക്കണം. ഗർഭിണികളുടെ വാക്സിനേഷൻ ഉർജിതമാക്കും. ഗർഭാവസ്ഥയുടെ ഏതുഘട്ടത്തിലും കൊവിഡ് വാക്സിൻ സ്വീകരിക്കാം. കൊവിഡ് വാക്സിൻ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമാണെന്നും ഡി.എം.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |