തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃതസർവകലാശാല,ഗവൺമെന്റിൽ നിന്നും ഒരുവർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, യോഗ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്, ബി.എൻ.വൈ.എസ്,എം.എസ്.സി (യോഗ),എം.ഫിൽ യോഗ സർട്ടിഫിക്കറ്റ് ഇവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ 22ന് രാവിലെ 11ന് നേരിട്ട് എത്തണം.കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതോ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.വിവരങ്ങൾക്ക് 0471-2320988.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |