കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പാങ്ങൽത്തടത്ത് 30 വർഷമായി പ്രവർത്തിക്കുന്ന യുവജന സമിതിക്ക് സ്വന്തം മന്ദിരം.
പ്രദേശത്തെ കലാകായിക സാംസ്കാരിക പരിപാടികളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് പാങ്ങൽത്തടം യുവജന സമിതി. വാടക മുറിയിൽ പ്രവർത്തിച്ചിരുന്ന സമിതിക്ക് പാങ്ങൽത്തടം കുമാർ മന്ദിരത്തിൽ പ്രസാദിന്റെ സ്മരണയ്ക്ക് പിതാവ് ബാലൻ പിള്ളയും, പോങ്ങനാട് പഴയചന്ത സുകുമാര വിലാസത്തിൽ എസ്. അജിത്ത് കുമാറും സംഭാവന ചെയ്ത സ്ഥലത്താണ് സമിതി പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമ്മിച്ചത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ പൊലീസ് എസ്.എച്ച്.ഒ എസ്. സനൂജ് നിർവഹിച്ചു. വാർഡംഗം എസ്. ഷാജുമോൾ അദ്ധ്യക്ഷയായി. വിദ്യാർത്ഥി പ്രതിഭകൾക്ക് എസ്. ശ്രീകുമാറിന്റെ സ്മരണയ്ക്കായുള്ള അവാർഡ് നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.എസ്. ഗീതാകുമാരി, എസ്. സുമ, യുവജനസമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |