തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ പ്രധാന പൈപ്പ് ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, ഒബസർവേറ്ററി ഹിൽസ്, പാളയം, നന്ദാവനം, വഴുതക്കാട്, തൈക്കാട്, വലിയശാല, എം.ജി റോഡ്, പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട, ആനയറ, ചാക്ക, വേളി, വെട്ടുകാട്, ശംഖുംമുഖം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ ജലവിതരണം തടസപ്പെടും.
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ രാവിലെ 6 വരെ കുര്യാത്തി, തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല,വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് ചുറ്രുമുള്ള സ്ഥലങ്ങളിലും ചമ്പക്കടയിലും ജലവിതരണം തടസപ്പെടും. ടാങ്കറിൽ വെള്ളം വേണ്ടവർക്ക് ഹെല്പ് ലൈൻ നമ്പർ: 8547697340.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |