തിരുവനന്തപുരം: മാധ്വ ബ്രാഹ്മണ സമാജം ആസ്ഥാന മന്ദിരം "ശ്രീ ആഞ്ജനേയം " മന്ത്രി ആന്റണി രാജു, കൗൺസിലർമാരായ കെ.കെ. സുരേഷ്, ജാനകി അമ്മാൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉഡുപ്പി പലിമാർ മഠാധിപതി സ്വാമി ശ്രീ ശ്രീ വിദ്യാധീശ തീർത്ഥ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പേജാവർ മഠാധിപതി സ്വാമി ശ്രീ ശ്രീ വിശ്വ പ്രസന്ന തീർത്ഥ, അധ്മാർ മഠാധിപതി സ്വാമി ശ്രീ ശ്രീ വിശ്വ പ്രിയ തീർത്ഥ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രോജക്ട് എൻജിനിയറായി സേവനമനുഷ്ടിച്ച എസ്. ജയറാമിനെ മന്ത്രി ആന്റണി രാജു പൊന്നാടയണിയിച്ചു. സമാജം പ്രസിഡന്റ് ശ്രീനിവാസൻ പോറ്റി, എൽ.ആർ. പോറ്റി, അനന്തേശ്വര ഭട്ട്, ഗുരുരാജ കൽക്കൂറ, സൂര്യ നാരായണ കുഞ്ചൂരായർ, അഡ്വ.എസ്. ഹരിദേവ്, കെ.ആർ. ഗിരീഷ്, പി.എം. നാഗരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |