തിരുവനന്തപുരം:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുല്ലൂർ വാർഡിലുള്ള മുക്കോല എൽ.ബി.എൽ.പി.എസിൽ നഗരസഭയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി. വാർഡ് കൗൺസിലർ സി. ഓമനയിൽ നിന്ന് മേയർ ആര്യ രാജേന്ദ്രൻ പച്ചക്കറി ഏറ്റുവാങ്ങി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.എസ്. ആതിര എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് നഗരസഭ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സുഭിക്ഷകേരളം പദ്ധതിയിലൂടെ പച്ചക്കറിക്കൃഷി നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |