തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ (എഫ്.കെ.എച്ച്.എ ) കൊവിഡ് ചലഞ്ച് വഴി സമാഹരിച്ച ഒരുകോടിരൂപ ഉപയോഗിച്ച് ആരോഗ്യവകുപ്പിന് വേണ്ടി അഞ്ച് സി ടൈപ്പ് ടെമ്പോ ട്രാവലർ എയർ കണ്ടീഷൻഡ് ആംബുലൻസുകൾ നൽകുന്നു. സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബാൾ കോർട്ട് അങ്കണത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ആംബുലൻസുകളുടെ താക്കോൽദാനം നിർവഹിക്കും.
മന്ത്രി വീണാജോർജ് ആംബുലൻസുകൾ ഏറ്റുവാങ്ങും. എഫ്.കെ.എച്ച്.എ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാർ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ എഫ്.കെ.എച്ച്.എ ജനറൽ സെക്രട്ടറി കെ.ബി. പദ്മദാസ്, ട്രഷറർ ബിനോയ് ജോസഫ്, എഫ്.കെ.എച്ച്.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |