കടക്കാവൂർ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് അഞ്ചുതെങ്ങു ഗ്രാമ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ സ്ട്രെസ് വിമുക്ത ഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് സോഷ്യൽ സയന്റിസ്റ്റ് ഡോ. നസീർ, പ്രൊഫസർ. ജോസ് മണി എന്നിവർ പദ്ധതി വിശദീകരണം നടത്തി. ആഴ്ചയിൽ ഒരിക്കൽ പ്രത്യേകം പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസലിംഗ്, മാനസിക സാമൂഹിക പ്രതിവിധികൾ, റഫറൽ സേവനങ്ങൾ എന്നിവ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |