തിരുവനന്തപുരം: സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ഉന്നത മാതൃകകളാണ് പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് മുമ്പിൽ സമർപ്പിച്ചതെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി പറഞ്ഞു. ' കാരുണ്യത്തിന്റെ പ്രവാചകൻ ' എന്ന വിഷയത്തിൽ ഖുറാൻ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മീലാദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശത്രുവിനോട് പോലും കരുണ കാണിക്കണമെന്ന് പഠിപ്പിച്ച പ്രവാചക ദർശനങ്ങളെ ഭീകരവത്കരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കാലത്ത് ക്ഷമയുടെയും സഹനത്തിന്റേതുമായ പ്രവാചക മാതൃകൾ ലോകത്തിന് പരിചയപ്പെടുത്താൻ വിശ്വാസിസമൂഹം മുന്നോട്ടുവരണമെന്നും ഇമാം ആവശ്യപ്പെട്ടു.
ചടങ്ങിൽ ഖുറാൻ അക്കാഡമി പ്രസിഡന്റ് എം. ഖുത്തുബ് അദ്ധ്യക്ഷനായിരുന്നു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, അഡ്വ. സൈഫുദ്ദീൻ, അബ്ദുൾ സമദ് തലവിള, അബ്ദുൾ വഹാബ്, ജാഫർകുട്ടി, മുഹമ്മദ് റഷീദ്, ജുബൈറ പാറമുകളിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |