തിരുവനന്തപുരം: പൂജപ്പുര ഷോപ്പിംഗ് ഫെസ്റ്റിവലും ചക്ക മേളയും ഇന്ന് രാത്രി 8ന് സമാപിക്കും. ചെങ്കള്ളൂർ ക്ഷേത്ര പരിസരത്തെ കൈലാസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനവും വില്പനയും നടക്കുന്നത്. ഇൻഡോർ പ്ലാന്റുകളും മുറ്റത്തെ പൂന്തോട്ടവും ചക്ക വിഭവങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.
ട്രാവൻകൂർ കൾച്ചറൽ ഫോറവും ട്രിവാൻഡ്രം അഗ്രിക്കൾച്ചർ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന എക്സിബിഷൻ മേഖലയിലുള്ളവരെ സഹായിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |