തിരുവനന്തപുരം:ഗാന്ധി ജയന്തി മാസാചരണം 2021ന്റെ ഭാഗമായി കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര) തിരുവനന്തപുരം മേഖലയിൽ നടത്തിയ പെയിന്റിംഗ്, ഉപന്യാസ മത്സരവിജയികളെ പ്രഖ്യാപിച്ചു.വിശദഫലം orifikerala.blog.org.യിൽ ലഭിക്കും. പെയിന്റിംഗ്- എൽ.കെ.ജി, യു.കെ.ജി വിഭാഗം- വേദിക ആർ നായർ (ക്രൈസ്റ്റ് നഗർ, കവടിയാർ),എൽ.പി വിഭാഗം- കൃഷ്ണപ്രിയ (കേന്ദ്രീയ വിദ്യാലയം, ആക്കുളം), യു.പി വിഭാഗം- ജ്യോതിക (ഏ.യു.പി പൂജപ്പുര ഹൈസ്കൂൾ), ആൽവിൻ സേവ്യർ (ഗവ.എച്ച്.എസ്.എസ്, കാട്ടാക്കട),ഹയർ സെക്കൻഡറി വിഭാഗം- അക്ഷയ്.ബി.എ (നസ്രത് സ്കൂൾ, ബാലരാമപുരം),ഷിഫ്ന.എസ് (തമിഴ് സ്കൂൾ, ചാല), ഉപന്യാസം- ആദിത്യൻ.എസ് (സരസ്വതി വിദ്യാലയം), നിവേദിത (ഭാരതീയ വിദ്യാഭവൻ), ദയാനന്ദ (ക്രൈസ്റ്റ് നഗർ,തിരുവല്ലം), മിഥുൻ.ടി (ബ്ളൂമൗണ്ട് സ്കൂൾ, തോന്നയ്ക്കൽ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |