തിരുവനന്തപുരം: അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹാൻഡ് വാഷ് മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സ്കൂളുകൾ തുറക്കുന്ന അവസരത്തിൽ ഈ പ്രവർത്തനത്തിന്റെ സാമൂഹ്യപ്രസക്തി ഏറെ വലുതാണെന്നും വിദ്യാർത്ഥികളിൽ സാമൂഹ്യചിന്തയും ശാസ്ത്രീയമനോഭാവവും വളർത്താൻ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ കുമാരി. വിസ്മയ, നിള എന്നിവർ ചേർന്നാണ് ഹാൻഡ് വാഷ് തയ്യാറാക്കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ഹയർ സെക്കൻഡറി വിഭാഗം ജോ. ഡയറക്ടർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രരംഗം സംസ്ഥാന കോ ഓർഡിനേറ്റർ ടി.കെ.എ. ഷാഫി ജില്ലാ കോ ഓർഡിനേറ്റർ, എം.കെ. മെഹബൂബ്, സ്കൂൾ പ്രിൻസിപ്പൽ പി. അനിതകുമാരി, ഹെഡ്മിസ്ട്രസ് വി.പി. നസീമാബീ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ജവാദ്, വി.എസ്. വിനയൻ, കെ.സി. ലീലാവതി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |