കിളിമാനൂർ: റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇടത് സാംസ്കാരിക സംഘടനായ കേളിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് ജില്ലയിൽ തുടക്കമായി. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായ കേളിയുടെ അംഗങ്ങളുടെ മക്കൾക്കാണ് വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. കെ.എം. ജയദേവൻമാസ്റ്റർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് സി.പി.എം ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മെമ്മന്റോയും ചെക്കും വിതരണം ചെയ്തു. സി.പി.എം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി അജയഘോഷ് അദ്ധ്യക്ഷനായി. ജയപ്രസാദ് ,ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. റിയാദ് കേളിഅംഗം അനിൽ കേശവപുരം സ്വാഗതവും നഗരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |