തിരുവനന്തപുരം: അക്കാഡമിക് മികവിന് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബാക്കി മാറ്റുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം വിമെൻസ് കോളേജിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. ഇതിനായി പാഠ്യപദ്ധതി ഉൾപ്പെടെ പരിഷ്ക്കരിക്കും. കൂടുതൽ സെന്റർ ഫോർ എക്സലൻസുകൾ ഉണ്ടാകുന്നതിനായി സൗകര്യങ്ങൾ വർദ്ധിപ്പിക്കും. സ്വതന്ത്റമായി പ്രവർത്തിക്കാൻ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |