തിരുവനന്തപുരം: വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ തൊണ്ണൂറാം ചരമവർഷികദിനത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ നടത്തിയ നവോത്ഥാന വാരാചരണ പരിപാടികൾ സമാപിച്ചു.
വിവിധ വിഷയങ്ങളിലായി പ്രൊഫ. എം.കെ. അബ്ദുൽ മജീദ്, നാസർ കടയറ, പി.എം. പരീത് ബാവാ ഖാൻ, ബി.എഫ്.എച്ച്.ആർ. ബിജ്ലി, പ്രൊഫ. ശശികുമാർ, സൈനുദ്ദീൻ വർക്കല, ഫിർദൗസ് കായൽപ്പുറം, പ്രൊഫ. വിജി, ജസീന്ത മോറിസ്, എം. മെഹ്ബൂബ്, നൗഷാദ് കായ്പാടി, വാസുദേവൻ, എം. കബീർകുട്ടി, അയൂബ് ഖാൻ, സീനത്ത് ഹസൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. വി.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എ. സുഹൈറും സെക്രട്ടറി ഡോ. കായംകുളം യുനൂസും ഭാവിപരിപാടികൾ വിശദീകരിച്ചു. വക്കം മൗലവിയുടെ 150-ാം ജന്മദിനം 2022 ൽ വിപുലമായി ആചരിക്കാനും സമ്മേളനം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |