തിരുവനന്തപുരം: ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ തുടർച്ചയായി പ്രസ്ക്ലബ് ഹാളിൽ നടന്ന '' കെ.എസ്.ആർ.ടി.സി ടെർമിനൽ അഴിമതിയുടെ ആഴങ്ങൾ തേടി '' എന്ന വിഷയത്തിലെ സെമിനാർ പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക്ക് ഉദ്ഘാടനം ചെയ്തു. അഴിമതിയെന്ന കാൻസർ പടർന്ന് പന്തലിക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി ടെർമിനൽ അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ പേരിൽ അഴിമതി നടത്തുന്നവരും അതിൽ തെല്ലും ഖേദമില്ലാത്തവരുമാണ് ഇന്ന് നാട് ഭരിക്കുന്നതെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. എ.എ.പി ജില്ലാ കൺവീനർ പി. ഹരിഹരൻ അദ്ധ്യക്ഷനായ സെമിനാറിൽ എൻ.കെ. ജയകുമാർ, കെ.എം. ഷാജഹാൻ, എ.എ.പി സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്കരൻ, സംസ്ഥാന അസി. സെക്രട്ടറി എം.എസ്. വേണുഗോപാൽ, സംസ്ഥാന ട്രഷറർ പി.കെ. മുസ്തഫ, ജോർജ് തോമസ് എന്നിവർ പങ്കെടുത്തു. നൂതന ആശയങ്ങളുമായി ആഗോളതലത്തിൽ ആദരവ് നേടിയ യുവപ്രതിഭ ആദർശ്.ആർ.എയ്ക്ക് എ.എ.പിയുടെ സ്നേഹാദരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |