പാറശാല: ദേശീയപാതയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിൽ സംഘടിപ്പിച്ച ഉപവാസ സമരം സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി. നായർ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നാറാണി സുധാകരൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി മഞ്ചവിളാകം ഹരി, ജില്ലാ കമ്മിറ്റി അംഗം കള്ളിക്കാട് രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ എസ്. ശശികല, ഷീബ അനീഷ് എന്നിവരും ഉപവാസ സമരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |