ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ ബാലരാമപുരം സി.എച്ച്.സിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിനോദ് കോട്ടുകാൽ, ഭഗത് റൂഫസ്,ബ്ലോക്ക് മെമ്പർമാരായ ആർ.എസ് വസന്തകുമാരി, അഖില.എം.ബി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി പോൾ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.എച്ച്.സലീം, ഷാമിലാബീവി,അഡ്വ.ഫ്രെഡറിക് ഷാജി,എസ്.രജിത് കുമാർ,ആർ.അനിത,പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വേൽമുരുകൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |