പോത്തൻകോട്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ സിംഗിംഗ് ബേർഡ്സ് നാളെ രാവിലെ 10.30ന് അരങ്ങേറും.ഗായകരായ ആസ്ന ഷെറിൻ,വിവേക് ടി.പി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ സംഗീത വിസ്മയം തീർക്കും.കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള മുഖ്യാതിഥിയാകും. മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |