തിരുവനന്തപുരം: പ്രമേഹദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തിൽ ' പ്രമേഹം ജീവിതശൈലി കൊലയാളിയോ ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജ് വെബിനാർ ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു.
പ്രമേഹരോഗ ബോധവത്കരണത്തിനൊപ്പം രോഗ നിർണയത്തിന്റെയും ചികിത്സയുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.കെ.പി. പൗലോസ്, ഡോ. രമേശൻ പിള്ള, ഡോ. ധന്യ വി.കൃഷ്ണൻ, ഡോ. ആനി അലക്സാണ്ടർ, ഡോ. ഹേമലത, ഡോ. സിനു, ഡോ. വൈശാഖ് വർമ്മ, ക്ളിനിക്കൽ ന്യൂട്രിഷ്യനിസ്റ്റ് പ്രീതി ആർ. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |