നെയ്യാറ്റിൻകര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് പ്രശസ്ത എന്റോക്രൈനോളജിസ്റ്റ് ഡോ. ശശികുമാറിന്റെ നേതൃത്വത്തിൽ 14,15 തീയതികളിൽ സംഘടിപ്പിക്കുന്നു. നാളെ ജനറൽ മെഡിസിൻ ക്യാമ്പിൽ ഡോ. ബിജു ബി. നായരുടെ നേതൃത്വത്തിൽ സൗജന്യ പോസ്റ്റ് കൊവിഡ് പരിശോധനയും 15ന് ഡോ. ശശികുമാറിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് ക്യാമ്പും സംഘടിപ്പിക്കുന്നു.
15ന് ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പ്രമേഹ രോഗികൾക്കു എച്ച്.ബി.എ.വൺ.സി സൗജന്യ ടെസ്റ്റും ഡോക്ടർ നിർദ്ദേശിക്കുന്ന 20 പേർക്ക് 2500 രൂപ വിലവരുന്ന സി.ജി.എം ( കണ്ടിന്യുയസ് ഗ്ലൂക്കോസ് മോനിറ്ററിംഗ് സിസ്റ്റം ) സൗജന്യ ടെസ്റ്റും 50 പേർക്ക് വി.പി.ടി ടെസ്റ്റും സൗജന്യമായിരിക്കും. തുടർ ചികിത്സകർക്കു വേണ്ടിവരുന്ന ടെസ്റ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഫോൺ: 9846316776.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |