തിരുവനന്തപുരം:സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം,സ്ഥാനക്കയറ്റ സംവരണം ഉൾപ്പെടെ ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാശനം നിർവഹിക്കുകയായിരുന്നു.വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷി ജീവനക്കാരെ സംഘടനയുടെ സംസ്ഥാന രക്ഷാധികാരി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പൊന്നാട അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |