SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.03 PM IST

വീട്ടിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം നെയ്യാറിൽ

vld-2

വെള്ളറട: വീട്ടിൽനിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം അഞ്ച് കിലോമീറ്റർ അകലെ നെയ്യാറിൽ നിന്ന് കണ്ടെത്തി. ആര്യങ്കോട് കീഴാറൂർ പശുവണ്ണറ കീഴേകണക്കോട്ടു വീട്ടിൽ ജനാർദ്ദനൻനായരുടെ ഭാര്യ ലളിതാബായിയുടെ (75) മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ നെയ്യാറ്റിൻകരയിലെ പാലക്കടവിൽ നിന്ന് കണ്ടെത്തിയത്. നെയ്യാറിന്റെ കരയിൽ താമസിക്കുകയായിരുന്ന ഇവരെ ശനിയാഴ്ച പുലർച്ചെ 3.30ന് വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. മകൻ സന്തോഷ് കുമാർ ആര്യങ്കോട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിൻകരയിൽ രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് അജ്‌ഞാത മൃതദേഹം ലഭിച്ച വിവരം നെയ്യാറ്റിൻകര പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യങ്കോട് നിന്ന് വൃദ്ധയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പിന്നീട് ആര്യങ്കോട് പൊലീസെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ലളിതാഭായിയുടെ ഭർത്താവ് ഏറെനാളായി ചികിത്സയിലാണ്. ഇവർക്കും അസുഖങ്ങൾ ഉള്ളതിനാൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മോഹൻകുമാരൻ നായർ,​ സുരേഷ് കുമാർ എന്നിവരാണ് ലളിതാബായിയുടെ മറ്റുമക്കൾ. ബിന്ദു,​ ജയലക്ഷമി,​ അനിത എന്നിവർ മരുമക്കളാണ്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.