തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ തൊഴിൽ നഷ്ടവും ശാരീരിക അവശതകളും നേരിടുന്ന തൊഴിലാളികളെയും തൊഴിലാളി കുടുംബങ്ങളെയും സഹായിക്കുന്നതിന് ഐ.എൻ.ടി.യു.സി. ആവിഷ്കരിച്ച 'ശ്രദ്ധ'പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പേരുർക്കട സൂര്യാ നഗറിലെ ജോയിക്ക് വീൽച്ചെയറും വാക്കറും നൽകി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പേരൂർക്കട രാജീവ് അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേലത്തുമേലെ ജയചന്ദ്രൻ, അമ്പലംമുക്ക് രഞ്ജിത്, ഷിബു ,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |