തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ ഡിസംബർ 31വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.കൊവിഡ് ബ്രിഗേഡ് മുഖാന്തരം ജോലി ചെയ്തവർക്ക് മുൻഗണന.മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ, റിസർച്ച് ഓഫീസർ, എപ്പിഡമിയോളജിസ്റ്റ് തസ്തികകളിലേക്ക് 18 നും ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് യഥാക്രമം 19, 20 തീയതികളിലുമാണ് ഇന്റർവ്യൂ.താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിലെ ന്യൂട്രീഷ്യൻ ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ കളക്ടറേറ്റ്,ജില്ലാ മെഡിക്കൽ ഓഫീസ്,ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |