തിരുവനന്തപുരം: ലോക ക്വാളിറ്റി ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി വിഭാഗം ട്രെയിനി ഡോ. ബാലകൃഷ്ണൻ.ആർ സ്വാഗതം ആശംസിച്ചു. ആശുപത്രിയിൽ ക്വാളിറ്റി വിഭാഗത്തിന്റെ പ്രസക്തിയെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ഡോ. ഉണ്ണികൃഷ്ണൻ എം, ഡോ. മൃണാൾ ശിവദാസൻ പിള്ള, ചീഫ് ലയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. വീഡിയോ അവതരണവും സമ്മാന വിതരണവും ക്വാളിറ്റി ചാമ്പ്യന്മാരെ ആദരിക്കലും നടന്നു. എച്ച്.ആർ മാനേജർ ദേവി കൃഷ്ണ, ക്വാളിറ്റി ഓഫീസർ ട്രീസാമേരി തുടങ്ങിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |