തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ രണ്ടുവർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 30നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥി സംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസസൗകര്യം സൗജന്യമാണ്. അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ, വെള്ളക്കടലാസിലോ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡേറ്റ സഹിതം (ഫോൺ നമ്പർ ഉൾപ്പെടെ) 26ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്:0471- 2343618.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |