പൂവാർ: നവംബർ 30, ഡിസംബർ 1 തീയതികളിൽ പൂവാറിൽ നടക്കുന്ന സി.പി.എം കോവളം ഏരിയാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. കവി മുരുകൻ കാട്ടാക്കട ലോഗോ ഏറ്റുവാങ്ങി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻബാബു, ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി. രാജേന്ദ്രകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ വി.എൻ. വിനോദ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശിജിത്ത് ശിവസ്, അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |