നെടുമങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ ) പനവൂർ ബ്രാഞ്ച് 31 -ാം വാർഷിക സമ്മേളനം ആട്ടുകാൽ യു.പി.എസിൽ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് എസ്. ബിന്ദുകുമാരിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്. ടി.എ ജില്ലാ എക്സിക്യൂട്ടീവ് കെ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. വി.പി. സുബ്രഹ്മണ്യൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി. ബിജു, ഉപജില്ലാ പ്രസിഡന്റ് കെ.എൽ. പ്രകാശ്, എസ്. ദിലീപ് കുമാർ, ബിനിത കുമാരി, എ.എസ്. കൈലാസ്, രജിത് രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. ചിദ്രൂപ് ( സെക്രട്ടറി ), എസ്. ബിന്ദുകുമാരി ( പ്രസിഡന്റ് ), എസ്.എൽ അരുൺ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |